ട്രംപ് ഏറ്റവും വലിയ മാനസിക രോഗി-രിഹാന

ന്യൂയോര്‍ക്ക്- അമേരിക്കയിലെ ഏറ്റവും വലിയ മാനസികരോഗിയായ മനുഷ്യന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന് പ്രസ്താവിച്ച് പോപ് ഗായിക രിഹാന. ഒരു പ്രമുഖ ഫാഷന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രിഹാന ഇക്കാര്യം വ്യക്തമാക്കിയത്. ആയുധം കൈവശം വയ്ക്കാനുള്ള അവകാശത്തെ ന്യായീകരിക്കുന്ന ടടെരംപിതിനെരിയും ഗായിക ആഞ്ഞടിച്ചു. തൊലി നിറം നോക്കി ആക്രമണങ്ങളെ തരം തിരിക്കുന്ന ട്രംപിന്റെ സ്വഭാവം വംശീയതയാണ് കാണിക്കുന്നതെന്നും രിഹാന അഭിപ്രായപ്പെട്ടു.അമേരിക്കയില്‍ നടന്ന വിവിധ ആക്രമങ്ങളില്‍ ട്രംപ് നടത്തിയ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് രിഹാനയുടെ പരാമര്‍ശത്തിന് ആധാരം. മുന്‍പും രിഹാന ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ റാലികള്‍ ദുരന്തമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്നും പോപ് ഗായിക പ്രസ്താവിച്ചിരുന്നു.
 

Latest News