ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവിന് മര്‍ദനം

പട്ന- ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സജ്ജാദ് ഹുസൈന്‍ അക്തറിനു നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം.

ബിഹാറില്‍ ദുര്‍ഗാപൂജയ്ക്കു ശേഷം വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ സജ്ജാദ് സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവം. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരുസംഘം ജയ് ശ്രീറാം, ജയ് ഭോലേ നാഥ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ സജ്ജാദ് ഹുസൈന്‍ പട്ന സഞ്ജീവനി ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.  പോലിസില്‍ പരാതി നല്‍കിയ സജ്ജാദ് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

ദുര്‍ഗാ പൂജ ആഘോഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍  കലാപത്തിനു ശ്രമിക്കുകയായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും മുസ് ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍  ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

Latest News