കാസര്‍കോട്- വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത യുവാവിനെ പോക്‌സോ നിയമപ്രകാരം ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബോവിക്കാനം മുതലപ്പാറ ക്വാര്‍ട്ടേഴ്‌സിലെ നൗഷാദിനെ (34) യാണ് ആദൂര്‍ സി.ഐ കെ.പ്രേംസദനൂം സംഘവും അറസ്റ്റ് ചെയ്തത്. ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എട്ടും ആറും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് നൗഷാദ് സ്ഥിരമായി പീഡിപ്പിച്ചു വന്നത്. മാതാവ് ജോലിക്ക് പോകുന്ന സമയത്ത് ക്വോട്ടേഴ്‌സില്‍ ഒറ്റക്കാകുന്ന പെണ്‍കുട്ടികളെ പ്രലോഭനങ്ങള്‍ നല്‍കിയാണ് പീഡനത്തിന് ഇരയാക്കിയത്. മൂത്ത കുട്ടിയെ പലതവണ പീഡിപ്പിച്ചു. ഇളയ കുട്ടിയെ ഞായറാഴ്ച മാനഭംഗപ്പെടുത്തുന്നത് വീട്ടുകാര്‍ കാണുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പെണ്‍കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയപ്പോള്‍ പീഡിപ്പിച്ചതായി തെളിയുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






