മക്കയില്‍ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം

മക്ക അൽഹുസൈനിയ സിഗ്നലിൽ അപകടത്തിൽപെട്ട കാറുകളിലൊന്ന്. 

മക്ക - അൽഹുസൈനിയ സിഗ്നലിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപെട്ട കാറുകളിലൊന്ന് നിയന്ത്രണം വിട്ട് തെരുവ് വിളക്ക് കാലിൽ ഇടിച്ചു തകർന്നു.

റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകി പരിക്കേറ്റവരെ തൊട്ടടുത്ത അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിലേക്ക് നീക്കി.

 

Latest News