തായിഫ് - ഖുർമയിൽ കാർ മറിഞ്ഞ് വിദ്യാർഥിനി മരിക്കുകയും മറ്റൊരു വിദ്യാർഥിനിക്കും അധ്യാപികക്കും ഡ്രൈവർക്കും പരിക്കേൽക്കുകയും ചെയ്തു. ഖുർമയിലെ അൽഹജഫ് റോഡിലാണ് അപകടം. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ഖുർമ ജനറൽ ആശുപത്രിയിലേക്ക് നീക്കി. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ പിന്നീട് തായിഫിലെ ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം ഖുർമ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.