ജിസാൻ- ജിസാനിലെ ബെയ്ഷിൽ താമസസ്ഥലത്ത് മരിച്ച മൊറയൂർ സ്‌കൂൾപടിയിൽ പൂതിലപറമ്പ് ചെമ്പൻകുന്നത്ത് മുസ്തഫയുടെ മൃതദേഹം ഇന്ന് ജിസാനിൽ ഖബറടക്കും. ഇന്ന് അസർ നമസ്‌കാരത്തോടനുബന്ധിച്ച് ജിസാൻ അമീർ സീതാ മസ്ജിദിലാണ് മയ്യിത്ത് ഖബറടക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഷംസു പൂക്കോട്ടൂർ, ബന്ധു മുസ്തഫ എന്നിവർ നേതൃത്വം നൽകി.