കൊൽക്കത്തയിൽ ഗർഭിണിയും ഭർത്താവും മകനും കൊല്ലപ്പെട്ട നിലയിൽ

കൊൽക്കത്ത- പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ഗർഭിണിയെയും ഭർത്താവിനെയും എട്ടുവയസുള്ള മകനെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സ്‌കൂൾ അധ്യാപകനായ ബന്ധു പ്രകാശ്, ഭാര്യ സൗന്ദര്യ, മകൻ അംഗൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനിടെ ഇവരുടെ മരണം രാഷ്്ട്രീയ മുതലെടുക്കാനുള്ള നീക്കവുമായി ബി.ജെ.പി രംഗത്തെത്തി. ബന്ധുപ്രകാശ് ബി.ജെ.പി പ്രവർത്തകനാണന്നും രാഷ്ട്രീയവിരോധത്താലാണ് കൊലപ്പെടുത്തിയതെന്നും ബി.ജെ.പി ആരോപിച്ചു.
 

Latest News