റിയാദിൽ നിന്ന് സ്വർണം കടത്തിയയാൾ പിടിയിൽ

കൊച്ചി- നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. 15 ലക്ഷത്തോളം രൂപ വിലവരുന്ന അരക്കിലോ സ്വർണവുമായി മലപ്പുറം സ്വദേശി ഹസ്‌റത്ത് ആണ് പിടിയിലായത്. 465.5ഗ്രാം തൂക്കം വരുന്ന നാല് സ്വർണ ബിസ്‌കറ്റുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. എൽ.ഇ.ഡി ലൈറ്റിനകത്ത് സ്വർണ ബിസ്‌കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. റിയാദിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു ഹസ്‌റത്.

Latest News