Sorry, you need to enable JavaScript to visit this website.

ബസിൽ പീഡനം:  സബ് രജിസ്ട്രാർ അറസ്റ്റിൽ

വളാഞ്ചേരി- സ്വകാര്യ ബസിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ കൊല്ലം കൊച്ചുവിള സ്വദേശി ജോയിയെയാണ് കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കടാമ്പുഴയിൽ വച്ചാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കിടെ യുവതിയെ ജോയി ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ ആവശ്യ പ്രകാരം ബസ് നിർത്തുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്നാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്. 

Latest News