Sorry, you need to enable JavaScript to visit this website.

ഉള്ളിക്കു പിന്നാലെ തക്കാളിക്കും തീവില

കര്‍ണാടകയിലെ ചിക്മംഗ്ലൂരില്‍ കനത്ത മഴയില്‍ നശിച്ച തക്കാളി പശുക്കള്‍ക്ക് തീറ്റയായപ്പോള്‍.

ന്യൂദല്‍ഹി- അടുക്കളയെ പൊള്ളിച്ച് ഉള്ളിക്ക് പിന്നാലെ തക്കാളിക്കും തീവില. ലഭ്യതയില്‍ കുറവ് വന്നതോടെയാണ് രാജ്യമെമ്പാടും തക്കാളി വില ഉയര്‍ന്നത്. കിലോയ്ക്ക് 80 രൂപയാണ് ദല്‍ഹിയിലെ വില.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ദല്‍ഹിയില്‍ തക്കാളി വിലയില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്തമഴ ഉള്‍പ്പെടെയുളള വിവിധ കാരണങ്ങളെ തുടര്‍ന്ന് മഹാരാഷ്ട്ര, കര്‍ണാടക, വടക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചക്കറി വില കുതിച്ചു ഉയരുകയാണ്.
കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ് നിലവിലെ ഉള്ളിവില. ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 70 മുതല്‍ 80 വരെ രൂപയിലാണ് തക്കാളി വില്‍പന നടക്കുന്നത്. 40 രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെകൂടി 80 രൂപയിലെത്തിയത്. വരും ദിവസങ്ങളില്‍ തക്കാളി വില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഇത് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണുകള്‍ അടുത്തതോടെ അവശ്യസാധനങ്ങളുടെ വിലയിലുണ്ടാവുന്ന വര്‍ധന ജനങ്ങളെ വലച്ച് തുടങ്ങിയിട്ടുണ്ട്.

 

Latest News