ബസില്‍ പി.ജി വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

കാടാമ്പുഴ- ബസ് യാത്രക്കിടെ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന പരാതിയില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി പള്ളത്ത് ജോയിയാണ് അറസ്റ്റിലായത്.
പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്നു മംഗലാപുരത്തേക്കു പോകുകയായിരുന്ന ദീര്‍ഘദൂര സ്വകാര്യ ബസില്‍വെച്ചാണ് സംഭവം. മംഗലാപുരത്ത് പിജിക്ക് പഠിക്കുന്ന പെണ്‍കുട്ടി കൊല്ലത്ത് വെച്ചാണ് ബസില്‍ കയറിയത്. കൊല്ലത്തുനിന്ന് ബസില്‍ കയറിയ ജോയി തുടരെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ച് തൃശൂരില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാടാമ്പുഴ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

 

Latest News