അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി Video

മുറാദാബാദ്- ഉത്തര്‍ പ്രദേശിലെ മുറാദാബാദില്‍ ബസ് സ്റ്റാന്‍ഡില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ടു മാസം മാത്രം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് കുഞ്ഞിനെ അമ്മയറിയാതെ എടുത്തു കൊണ്ടു പോകുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രതികളായ പുരുഷനും സ്ത്രീയും കുഞ്ഞിന്റെ അമ്മ റാണിയുമായി സൗഹൃദം നടിച്ചാണ് കുഞ്ഞിനെ തട്ടിയത്. തന്നെ ഇരുവരും ചേര്‍ന്ന് തന്ത്രപൂര്‍വ്വം ബസ് സ്റ്റാന്‍ഡിലെത്തിക്കുകയായിരുന്നെന്നും കുഞ്ഞിനു വേണ്ടി പുതപ്പും മരുന്നും നല്‍കിയെന്നും റാണി പറയുന്നു. ഗല്‍ശഹീദ് ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങുന്നതിനിടെയാണ് കുഞ്ഞിനേയും സമീപത്ത് ഉറങ്ങിയിരുന്ന പ്രതികളേയും കാണാതായത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
 

Tags

Latest News