ഇന്ത്യ കടുത്ത സാമ്പത്തിക  പ്രതിസന്ധിയിലേക്ക്-ഐ.എം.എഫ് 

ന്യൂയോര്‍ക്ക്-ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്. ലോകത്തെ 90 ശതമാനം രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യമുണ്ടാകും. ഇതില്‍ വികസ്വര രാജ്യമായ ഇന്ത്യ നേരിടുക കടുത്ത സാമ്പത്തിക ആഘാതമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജോര്‍ജിവ കന്നി പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ല്‍ ലോകത്തിന്റെ 90 ശതമാനം രാജ്യങ്ങളിലും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ മാന്ദ്യത്തിലാണെന്നും ജോര്‍ജിവ പ്രസംഗത്തില്‍ വ്യക്തമാക്കി. നടപ്പ് ദശകത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലേക്കായിരിക്കും ഈ രാജ്യങ്ങള്‍ കൂപ്പുകുത്തുകയെന്നും അവര്‍ വ്യക്തമാക്കി. 

Latest News