പ്രതിസന്ധി രൂക്ഷം, എയര്‍ ഇന്ത്യ  സ്വകാര്യമേഖലയ്ക്ക് 

ന്യൂദല്‍ഹി-സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ഇതിനായി സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മന്ത്രിതല യോഗം നേരത്തെ തന്നെ ചേര്‍ന്നിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേറിയപ്പോള്‍ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
ഭീമമായ നഷ്ടം സഹിച്ച് എയര്‍ ഇന്ത്യ സര്‍വീസ് തുടരാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതേസമയം, ഈ വര്‍ഷം മികച്ച പ്രകടനമാണ് എയര്‍ ഇന്ത്യ കാഴ്ചവെച്ചതെന്ന് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ നരത്തെ വ്യക്തമാക്കിയിരുന്നു. കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെയുണ്ടായ 1.45 ട്രില്യണ്‍ രൂപയുടെ വരുമാനനഷ്ടം ഇതിലൂടെ നികത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ
2015ല്‍ 2072 കോടി നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യ 2016ലും 2017ലും നേട്ടത്തിലായിരുന്നു. എന്നാല്‍ 2018ല്‍ വീണ്ടും 2018ല്‍ 1658 കോടി രൂപ നഷ്ടമുണ്ടാക്കി. 2019ല്‍ നഷ്ടം 4330 കോടി രൂപയായി.
വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വെയ്ക്കാന്‍ അനുവാദമില്ല. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 58,351.93 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി 2018 ല്‍ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന ശ്രമം പരാജയപ്പെട്ടിരുന്നു.

Latest News