വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപ്പിടിച്ച് ഡ്രൈവർ മരിച്ചു

ഹായിൽ അൽവാദി ഡിസ്ട്രിക്ടിൽ വൈദ്യുതി ലൈനിൽ തട്ടി റെഡിമിക്‌സ് പമ്പിംഗ് ലോറിയിൽ തീ പടർന്നു പിടിച്ചപ്പോൾ. 

ഹായിൽ- അൽവാദി ഡിസ്ട്രിക്ടിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപ്പിടിച്ച് ഡ്രൈവർ മരിച്ചു. നിർമാണത്തിലുള്ള വീടിനു സമീപം ജോലിക്കിടെയാണ് റെഡിമിക്‌സ് പമ്പിംഗ് ലോറിയുടെ പമ്പിംഗ് ഹാന്റ് വൈദ്യുതി ലൈനിൽ തട്ടിയത്. സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി ഏകോപനം നടത്തി സിവിൽ ഡിഫൻസ് അധികൃതർ ലോറിയിലെ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. 

Latest News