സൗദിയില്‍ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു

തായിഫ്- ഖുർമയിൽ ഇന്ത്യക്കാരൻ കുത്തേറ്റ് കൊല്ലപ്പെട്ടു.  തർക്കത്തിനിടെ നേപ്പാളിയാണ് ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം പ്രതി തന്നെ സുരക്ഷാ വകുപ്പുകളുമായി ബന്ധപ്പെട്ട് വിവരമറിയിച്ചു. 


ഇന്ത്യക്കാരന്റെ കഴുത്തിനാണ് കുത്തേറ്റത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സുരക്ഷാ വകുപ്പുകൾ വിശദമായി ചോദ്യം ചെയ്തു വരികയാണ്.


ഖുർമയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഡയറി കമ്പനിയിലെ സെയിൽസ്മാനാണ് പ്രതി. കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ഇതേ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. 
കമ്പനി ആസ്ഥാനത്തുവെച്ചുണ്ടായ തർക്കത്തിനിടെയാണ് ഇന്ത്യക്കാരനെ നേപ്പാളി കുത്തിക്കൊലപ്പെടുത്തിയത്.


 

Latest News