Sorry, you need to enable JavaScript to visit this website.

മോഡി- ഷീ കൂടിക്കാഴ്ച, മഹാബലിപുരത്ത് ടൂറിസ്റ്റുകള്‍ക്ക് വിലക്ക് 

ചെന്നൈ- തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ചയുടെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വിഭാഗം അടച്ചത്. ഒക്ടോബര്‍ 11 മുതല്‍ 13 വരെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.മഹാബലിപുരത്തെ അഞ്ച് രഥക്ഷേത്ര സമുച്ചയങ്ങളാണ് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത് .ബംഗാള്‍ കടല്‍ തീരത്തെ ഗുഹാക്ഷേത്രങ്ങളും മഹാബലി പുരത്തെ ആകര്‍ഷണമാണ്. യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്മാരകങ്ങളാണ് മഹാബലിപുരം. പ്രധാനപ്പെട്ട് മൂന്ന് ചരിത്ര സ്മാരകങ്ങളും ഇരുവരും ഒരുമിച്ച് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രത്തലവ•ാരുടെ കൂടിക്കാഴ്ചക്ക് മുന്നോടിയായി 500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത് . നഗരത്തിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു.

Latest News