ജോളി അരിഷ്ടം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് ഭര്‍തൃസഹോദരിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട്- കൂടത്തായി കൊലപാതക പരമ്പര കേസിലെ അറസ്റ്റിലായ മുഖ്യപ്രതി ജോളി തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ആദ്യ ഭര്‍ത്താവ് കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജി. അന്ന് ഇതു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. അമ്മ അന്നമ്മ തോമസിന്റെ മരണ ശേഷമാണ് സംഭവം. ജോളി നല്‍കിയ അരിഷ്ടം കുടിച്ച് അവശയായി, കാലുകള്‍ അനങ്ങാതെയായി, ബോധം പോകുന്നതു പോലെ തോന്നുകയും കണ്ണില്‍ ഇരുട്ടുകയറുകയും ചെയ്‌തെന്നും രഞ്ജി പറയുന്നു. ധാരാളം വെള്ളം കുടിച്ചപ്പോഴാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്. അന്ന് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ കുടുംബത്തിലെ മറ്റു മരണങ്ങള്‍ക്ക് പിന്നില്‍ ജോളിയാണെന്ന് വ്യക്തമായതോടെയാണ് അന്നത്തെ സംഭവം കൊലപാതക ശ്രമമായിരുന്നെന്ന് മനസ്സിലായതെന്നും രഞ്ജി നല്‍കിയ മൊഴിയില്‍ പറയുന്നു.


 

Latest News