മക്ക-മക്കയിൽ ഇന്നും കനത്ത മഴ. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന മഴക്ക് പുറമെ ഇന്ന് പൊടിക്കാറ്റുമടിച്ചു. വൈകിട്ട് നാലിന് തുടങ്ങിയ മഴ ആറുമണി വരെ നീണ്ടുനിന്നു. മക്കയുടെ മിക്ക ഭാഗങ്ങളിലും സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചിട്ടുണ്ട്. മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിശദീകരണം. മക്ക തണുപ്പ് കാലാവസ്ഥയിലേക്ക് മാറിയിട്ടുണ്ട്.






