കൽപറ്റ- പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അമ്പതുകാരൻ പിടിയിൽ. കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി ബാലനാണ് അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രലോഭിപ്പിച്ചു വീട്ടിലേക്കു വിളിച്ചുവരുത്തിയ കുട്ടിക്ക് ബാലൻ മദ്യം നൽകുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ കുട്ടി തളർന്നുവീണു. ബന്ധുക്കൾ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി ബോധ്യപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.