ലീഗ് നേതാവ് ജോളിയുടെ വീട്ടില്‍  നിത്യസന്ദര്‍ശകന്‍ 

താമരശ്ശേരി-സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റാനുളള വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിന് ജോളിക്ക് പ്രാദേശിക സിപിഎം, ലീഗ് നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.  കുന്ദമംഗലത്തെ പ്രാദേശിക സിപിഎം നേതാവാണ് സാക്ഷിയായി വില്‍പത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിന് വേണ്ടി ഒരു ലക്ഷം രൂപ ഈ നേതാവിന് ജോളി നല്‍കിയിട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥലത്തെ ലീഗ് നേതാവില്‍ നിന്നും ജോളിക്ക് സഹായം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ജോളിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനാണ് എന്നാണ് അറിയുന്നത്. സ്വത്തുക്കള്‍ ജോളിയുടെ പേരിലാക്കാന്‍ തഹസില്‍ദാരെ സ്വാധീനിക്കാന്‍ സഹായിച്ചത് ഈ നേതാവ് എന്നും പോലീസ് കണ്ടെത്തി. ജോളി ഈ ലീഗ് നേതാവിനൊപ്പം ബാങ്കില്‍ പോയതിന്റെയും പണമിടപാട് നടത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനകം ഇരു നേതാക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ നിലവില്‍ പോലീസ് നിരീക്ഷണത്തിലാണ്. വീണ്ടും ഇവരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോളിയെ സഹായിച്ച തഹസില്‍ദാരും കുരുക്കിലായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest News