നേതാവിനെ സ്വീകരിക്കാന്‍ പ്രാവിന്റെ ചിറകില്‍  പടക്കം കെട്ടിവെച്ച് കൊന്ന് അണികളുടെ ക്രൂരത 

ഹൈദരാബാദ്- നേതാവിനെ സ്വീകരിക്കാന്‍ പ്രാവിന്റെ ചിറകില്‍ പടക്കം കെട്ടിവെച്ച് കൊന്ന് അണികളുടെ ക്രൂരത. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
രണ്ട് പ്രാവുകളുടെ വാലിലാണ് റോക്കറ്റുകള്‍ കെട്ടിവച്ച് ആകാശത്തേക്ക് പറത്തിയത്. പടക്കം പൊട്ടിത്തെറിച്ചാല്‍ പ്രാവുകള്‍ പറന്നുപോകുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ പടക്കം പൊട്ടിയതോടെ പ്രാവുകള്‍ പൂര്‍ണ്ണമായും വെന്തുപോയി.സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിപ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിയെ സ്വീകരിക്കുന്നതിനിടെയാണ് അണികളുടെ ഈ ക്രൂരത അരങ്ങേറിയത്.
മുന്‍ മന്ത്രി കൊണ്ട്രു മുരളി, രാജ്യസഭാംഗം കെവിപി രാമചന്ദ്ര റാവു എന്നിവര്‍ക്കൊപ്പമാണ് രഘുവീര റെഡ്ഡി ഗോദാവരി ജില്ലയിലെ കോവ്വൂരിലെത്തിയത്. 2001ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. എന്ത് തരം സന്ദേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതിയ തലമുറയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് ഇന്ത്യന്‍ മൃഗസംരക്ഷണ ബോര്‍ഡ് അധികൃതര്‍ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

Latest News