സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ  അക്കൗണ്ട് വിവരം കേന്ദ്രത്തിന് ലഭിച്ചു 

ന്യൂദല്‍ഹി- സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാര്‍ പ്രകാരം 75 രാജ്യങ്ങള്‍ക്ക് കൈമാറിയ വിവരങ്ങളിലാണ് ഇന്ത്യാക്കാരുടെ വിവരങ്ങളും ഉള്ളത്. ഇന്ത്യയടക്കമുള്ള 75 രാജ്യങ്ങള്‍ക്കാണ് സ്വിറ്റ്‌സര്‍ലന്റിലെ ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. അതത് രാജ്യങ്ങളുടെ പൗര•ാരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് സുപ്രധാന വിവരങ്ങളുടെ ആദ്യഭാഗമാണ് ലഭിച്ചത്. വിവരങ്ങളുടെ രണ്ടാം ഭാഗം 2020 സെപ്തംബറില്‍ ലഭിക്കും.
അക്കൗണ്ട് ഉടമ പേര്, ഇടപാട് തുക, വിലാസം, നികുതി നമ്പര്‍ എന്നിവയാണ് കൈമാറിയിരിക്കുന്നത്. ബാങ്കുകള്‍, ട്രസ്റ്റുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയടക്കം 7500 സ്ഥാപനങ്ങളില്‍ നിന്നാണ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്. വളരെ രഹസ്യ സ്വഭാവമുള്ളതാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്ന വിവരങ്ങള്‍. ഇത് കള്ളപ്പണ നിയന്ത്രണത്തിനുള്ള നീക്കത്തില്‍ നിര്‍ണ്ണായക നാഴികക്കല്ലാവും എന്നാണ് കരുതുന്നത്.

Latest News