മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനേയും കുടുംബത്തേയും വീട്ടില്‍ വെടിവച്ചു കൊന്നു

മുംബൈ- മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ബിജെപി പ്രാദേശിക നേതാവിനേുയും നാലു കുടുംബാംഗങ്ങളേയും അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് സംഭവം. 55കാരനായ രവീന്ദ്ര ഖരാത്തും ബന്ധുക്കളുമാണ് മരിച്ചത്. നാടന്‍ തോക്കും കത്തിയുമായാണ് അക്രമികള്‍ വീട്ടില്‍ കയറിയതെന്ന്് പോലീസ് പറഞ്ഞു. കയറിയ ഉടന്‍ വീട്ടിലുണ്ടായിരുന്നവര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനു ശേഷം മുങ്ങിയ പ്രതികള്‍ പിന്നീട് പോലീസിനു മുമ്പാകെ കീഴടങ്ങുകയും ചെയ്തു. കൊലപതാകത്തിനു കാരണമെന്തെന്നും വ്യക്തമല്ല. പ്രതികളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്. 

വെടിയേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു. രവീന്ദ്ര ഖരാത്തിന്റെ സഹോദരന്‍ സുനില്‍ (56) മക്കളായ പ്രേംസാഗര്‍ (26), രോഹിത് (25) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുമെന്ന് പോലീസ് അറിയിച്ചു.
 

Latest News