ഓട്ടോ യാത്രക്കിടെ ബാലികക്ക് പീഡനം; പ്രതി റിമാന്റില്‍

നാദാപുരം- ഓട്ടോ യാത്രക്കിടെ ഒമ്പതു വയസ്സായ വിദ്യാര്‍ഥിനിയെ പീഡനത്തനിരയാക്കിയ സഹ യാത്രക്കാരന്‍ റിമാന്റിലായി. ചേലക്കാട് ചന്ദ്രോത്ത് കാട്ടില്‍ ഇബ്രാഹിമി (56) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഓട്ടോ യാത്രക്കിടയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ട സഹയാത്രക്കാരി ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഡ്രൈവറും നാട്ടുകാരും പിടികൂടി പോലീസിലേല്‍പിച്ച പ്രതിയെ നാദാപുരം മജിസ്റ്റ്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തത്.

 

Latest News