മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- മലപ്പുറം കരിങ്കപ്പാറ സ്വദേശി ഇളമ്പിലാക്കത്ത് യൂനുസ് (43) റിയാദിൽ നിര്യാതനായി. റിയാദ് ശിഫയിൽ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: കദിയുമ്മ. ഭാര്യ: മൈമൂന. മക്കൾ: ഫാത്തിമ ഫരിയ, ഹർഹാന തസ്‌ലി, ഫായിസ ഫർസാന, മുഹമ്മദ് മുഖ്താർ, ഫാസില. ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ബന്ധുവായ ഫസൽ റഹ്്മാനും റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിംഗ് പ്രവർത്തകരും രംഗത്തുണ്ട്. 

Latest News