മദീന- ഉംറ തീർഥാടകൻ തിരൂരങ്ങാടി പടിക്കൽ പണിക്കോട്ടുംപടി ഇംദാദുൽ ഇസ്‌ലാം മഹല്ല് ജമാഅത്തിന്റെ ഖജാഞ്ചി കഴുങ്ങുംതോട്ടത്തിൽ കോരൊടി അബൂബക്കർ ഹാജി (77) മദീനയിൽ നിര്യാതനായി. മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറും പടിക്കൽ ചൊണേങ്ങൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസയുടെയും പള്ളിയുടെയും ട്രഷററുമായിരുന്നു. പരേതയായ ബീഫാത്തിമയാണ് ഭാര്യ. മക്കൾ: നവാബ്, നജീബ്, ജാബിർ, സുലൈഖ, സാബിറ. മരുമക്കൾ: മൂസ ഉള്ളണം, ബഷീർ നല്ലണം, ഹാജറ, സഫ, റസീന. മയ്യിത്ത് മദീനയിൽ ഖബറടക്കും.