ഹൂത്തി ഡ്രോൺ യെമനിൽ  തകർന്നുവീണു

യെമനിലെ ഹജയിൽ കണ്ടെത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ. 

സൻആ- ഇറാൻ പിന്തുണയുള്ള ഭീകര സംഘമായ ഹൂത്തികൾ സൗദിയെ ലക്ഷ്യമിട്ട് വിക്ഷേപിച്ച ഡ്രോൺ യെമൻ അതിർത്തുക്കുള്ളിൽ തകർന്നുവീണു. യെമനിലെ ഹജ ഗവർണറേറ്റിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി യെമൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്ന് ഡ്രോൺ ഇറാൻ നിർമിതമാണെന്ന് സ്ഥിരീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 

Latest News