മക്കയില്‍ എട്ട് ലക്ഷം ചതുരശ്ര മീറ്റർ  കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു

മക്ക- ശുമൈസി മേഖലയിൽ അനധികൃതമായി കയ്യേറിയ 8,00,000 ചതുരശ്ര മീറ്റർ സർക്കാർ ഭൂമി മക്ക നഗരസഭക്ക് കീഴിലെ അൽഉംറ ശാഖ ബലദിയ വീണ്ടെടുത്തു. പരിശോധനയിൽ ഭൂമി കയ്യേറിയതാണെന്ന് സ്ഥിരീകരിച്ചതോടെ സുരക്ഷാ വിഭാഗത്തിന്റെ സഹായം തേടിയാണ് ഇവിടുത്തെ താമസക്കാരെ ഒഴിപ്പിച്ചത്.

താൽക്കാലിക താമസ കെട്ടിടങ്ങളും മണൽതിട്ടകളും പൂർണമായും നീക്കം ചെയ്തുവെന്ന് ബലദിയ മേധാവി എൻജി. ഉമർ അൽമാലികി പറഞ്ഞു. പൊതുസ്ഥലം കയ്യേറുന്നത് കർശനമായി തടയുമെന്നും നിയമ ലംഘനം കണ്ടെത്താൻ പരിശോധ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു വഴികൾ കയ്യേറി കെട്ടിടം നിർമിക്കുന്നതിനു തടയിടുമെന്നും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും എൻജി. ഉമർ അൽ മാലികി പറഞ്ഞു. 

Latest News