ദമാം- സൗദിയിൽ നിരോധിച്ച ഗുളികകൾ കടത്തുന്നതിനിടെ പിടിയിലായ ഡോക്ടർക്ക് 15 വർഷം കഠിന തടവും 1.5 ലക്ഷം റിയാൽ പിഴയും 1500 അടിയും ശിക്ഷ വിധിച്ച് ദമാം ക്രിമിനൽ കോടതി ഉത്തരവിട്ടു.
30 തവണകളായി 50 വീതം അടി എന്ന രീതിയിലാണ് ശിക്ഷ നടപ്പിലാക്കേണ്ടതെന്നും വിധിയിൽ വ്യക്തമാക്കി. ദമാം ഇന്റർനാഷണൽ എയർപോർട്ട് വഴി വസ്ത്രങ്ങൾ അടങ്ങിയ ബാഗിലും ഹാൻഡ് ബാഗിലും ഒളിപ്പിച്ചാണ് ഇയാൾ 12,000 ഗുളികകൾ കടത്താൻ ശ്രമിച്ചത്.
ബാഗുകളിൽ അപരിചിതമായ എന്തോ വസ്തുക്കളുണ്ടെന്ന് സംശയം തോന്നിയ കസ്റ്റംസ് അധികൃതർ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഡോക്ടർ കുടുങ്ങിയത്. വിൽപന നടത്തുന്നതിനാണ് താൻ ഗുളികകൾ കടത്താൻ ശ്രമിച്ചതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയായിരുന്നു.






