Sorry, you need to enable JavaScript to visit this website.

ഹിന്ദി അവിടെ നിൽക്കട്ടെ, ഇംഗ്ലീഷ് പഠിക്കൂവെന്ന് യു.പി പോലീസിൽ സർക്കുലർ

ബൽറാംപുർ(യു.പി)- ഹിന്ദി ഭാഷക്ക് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ബി.ജെ.പി മുറവിളി കൂട്ടുന്നതിനിടെ ഇംഗ്ലീഷിൽ അവധി അപേക്ഷ നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സർക്കാറിന്റെ പോലീസ്. യു.പി പോലീസിലാണ് വിചിത്ര ആവശ്യം ഉയർന്നത്. ബൽറാംപുർ ജില്ലാ പോലീസ് മേധാവിയാണ് അവധി അപേക്ഷ ഇംഗ്ലീഷിൽ നൽകണമെന്നും ദിവസവും ഇംഗ്ലീഷ് പത്രങ്ങൾ വായിക്കണമെന്നും സഹപ്രവർത്തകർക്ക് സർക്കുലർ അയച്ചത്. വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ക്ലാസുകൾ സംഘടിപ്പിക്കാനും ഇംഗ്ലീഷ് പഠിക്കാൻ ഡിക്ഷണറികളും മറ്റുപുസ്തകങ്ങൾ വാങ്ങാനും പോലീസ് മേധാവി ഉത്തരവിടുകയും ചെയ്തു. അതേസമയം ഇക്കാര്യത്തെ പറ്റി അറിയില്ലെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇക്കാര്യത്തെ പറ്റി അറിയില്ലെന്ന് ഡി.ഐ.ജി രാകേഷ് സിംഗ് വ്യക്തമാക്കി.
 

Latest News