പാക്കിസ്ഥാനില്‍ മര്‍ദനം; ഇന്ത്യയില്‍ മാനസിക പീഡനം, ജവാന്‍ രാജിവെച്ചു

ധൂലെ- മേധാവികള്‍ സംശയത്തോടെ കാണുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ തടവില്‍നിന്ന് മോചിതനായ ഇന്ത്യന്‍ ജവാന്‍ സൈനിക സേവനം അവസാനിപ്പിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ തടവിലായിരുന്ന ചന്ദു ചവാനാണ് സൈന്യത്തില്‍നിന്ന് രാജിവെച്ചത്.  സൈനിക മേധവികള്‍ എപ്പോഴും തന്നെ സംശയത്തോടെ കാണുന്നുവെന്നും ബുദ്ധിമുട്ടിക്കുന്നുവെന്നും ചന്ദു ചവാന്‍ പറയുന്നു.
2016 ലാണ് പാക് സൈന്യത്തിന്റെ പിടിയിലായിരുന്നത്.  പാക് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമേറ്റിരുന്നു. കഴിഞ്ഞ മാസം ഒരു വാഹനാപകടത്തില്‍  സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. മുഖത്തും തലയോട്ടിയിലുമേറ്റ പരിക്കുകള്‍ കാരണം ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ്  ജോലിയില്‍ തിരിച്ചെത്തിയത്.

 

Latest News