വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി കോടതിയിൽ കീഴടങ്ങി

മഞ്ചേരി- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനു വിധേയയാക്കിയെന്ന കേസിൽ പ്രതിയായ യുവാവ്  മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതിയിൽ കീഴടങ്ങി. വണ്ടൂർ കൂരാട് കീരി അബ്ദുൽ വഹാബാ (25) ണ് കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2018 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ അത്താണിക്കലിലുള്ള വീട്ടിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് നിലമ്പൂരിലെയും വണ്ടൂരിലെയും ലോഡ്ജുകളിലെത്തിച്ചും പീഡനം നടത്തിയതായി പരാതിയിലുണ്ട്. വണ്ടൂർ പോലീസിലാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്.
 

Latest News