ഉറങ്ങുന്നതിനിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍  പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു 

മോസ്‌കോ- ഖസക്കിസ്ഥാനില്‍ പതിനാലുകാരി ചാര്‍ജ് ചെയ്യാനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഖസാക്കിസ്ഥാനിലെ ബസ്‌തോബ് എന്ന സ്ഥലത്താണ് ആല്വ അസെറ്റ്കിസി എന്ന വിദ്യാര്‍ത്ഥിനിയായ 14കാരി മരണപ്പെട്ടത്. രാത്രി ഏറെ നേരം കിടക്കയ്ക്ക് അടുത്തുള്ള ചാര്‍ജിംഗ് പോര്‍ട്ടില്‍ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്നു. പിന്നീട് തലയണയ്ക്ക് അടിയില്‍ വച്ച് ഉറങ്ങുകയായിരുന്നു.പുലര്‍ച്ചയോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ മുഖം ചിതറി മരണം സംഭവിച്ചത് എന്നാണ് ഫോറന്‍സിക് ഫലങ്ങള്‍ പറയുന്നത്. സ്‌ഫോടനത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാരാമെഡിക്കല്‍ വിദഗ്ധരെ അവളുടെ ബന്ധുക്കള്‍ വിളിച്ചുവെങ്കിലും അവള്‍ ഇതിമോടകം മരിച്ചിരുന്നു. പൊട്ടിത്തെറിച്ച സ്മാര്‍ട്‌ഫോണ്‍ ഏത് ബ്രാന്‍ഡാണെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാര്‍ജിംഗ് പൊയന്റില്‍ നിന്നും ചാര്‍ജിംഗ് പൂര്‍ത്തിയായിട്ടും ഫോണ്‍ മാറ്റിയിരുന്നില്ല. ഇതിനാല്‍ തന്നെ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് നിഗമനം.  

Latest News