Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിസിനസ് മാനേജർമാരിൽ 20 ശതമാനം സൗദി വനിതകൾ

റിയാദ്- സ്വകാര്യ മേഖലയിൽ ബിസിനസ് മാനേജർമാരായി ജോലി ചെയ്യുന്നവരിൽ 20 ശതമാനം സ്വദേശി വനിതകളാണെന്ന് ഔദ്യോഗിക കണക്ക്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 42,055 സൗദി വനിതകൾ ബിസിനസ് മാനേജർമാരായി ജോലി ചെയ്യുന്നുണ്ട്. ഇതേ തസ്തികയിൽ 1931 വിദേശ വനിതകളും ജോലി ചെയ്യുന്നു. രാജ്യത്ത് ആകെ 2,13,000 ഓളം ബിസിനസ് മാനേജർമാരാണുള്ളത്. ഇക്കൂട്ടത്തിൽ 1,53,400 ഓളം പേർ സ്വദേശികളും 59,480 പേർ വിദേശികളുമാണ്. 


തൊഴിൽ സ്ഥലങ്ങളിലെ അതിക്രമങ്ങളിൽ നിന്നും മോശം പെരുമാറ്റങ്ങളിൽ നിന്നും ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥകൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അംഗീകാരം നൽകിയിട്ടുണ്ട്. ഈ മാസം 20 മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. അതിക്രമങ്ങളെയും മോശം പെരുമാറ്റങ്ങളെയും കുറിച്ച പരാതികളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 15,000 റിയാൽ പിഴ ചുമത്തുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഖാലിദ് അബൽഖൈൽ പറഞ്ഞു.

സഹപ്രവർത്തകർക്കെതിരായ ലൈംഗിക ഉപദ്രവം അടക്കമുള്ള കേസുകളിൽ കുറ്റക്കാരായ ജീവനക്കാരെ പിരിച്ചുവിടുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്. പരാതി ലഭിച്ച് അഞ്ചു പ്രവൃത്തി ദിവസത്തിനകം അന്വേഷണം നടത്താതിരിക്കുകയും കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടികൾ നിർദേശിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 25,000 റിയാൽ പിഴ ചുമത്തും. പരാതിക്കാരായ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. കുറ്റക്കാർക്കെതിരെ അന്വേഷണ കമ്മിറ്റി ശുപാർശ ചെയ്യുന്ന അച്ചടക്ക നടപടി 30 ദിവസത്തിനകം സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കും 25,000 റിയാൽ പിഴ ലഭിക്കുമെന്ന് ഖാലിദ് അബൽഖൈൽ പറഞ്ഞു. 

Latest News