ബംഗളൂരു- ശസ്ത്രക്രിയാ ടേബളിൽ രോഗി ഗിറ്റാർ വായിച്ച ദൃശ്യം വൈറലായി. എല്ലിനെ ബാധിക്കുന്ന ഡിസ്‌റ്റോണിയ രോഗം ബാധിച്ചയാൾക്കാണ് ബംഗളൂരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. രോഗം ബാധിച്ചതിനെതുടർന്ന് ഗിറ്റാറിസ്റ്റായ ഇദ്ദേഹത്തിന് ഇടതു കൈയിലെ മൂന്നു വിരലുകൾ ചലിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഈ രോഗം ഭേദമമാക്കാനാണു തലച്ചോർ തുരന്നു ശസ്ത്രക്രിയ നടത്തിയത്.
കൈവിരലുകൾ ചലിപ്പിക്കുമ്പോൾ തലച്ചോറിലെ ഏതു ഭാഗത്താണു പ്രശ്‌നമെന്നു മനസ്സിലാക്കുന്നതിനാണു ശസ്ത്രക്രിയ ടേബിളിൽ തന്നെ ഡോക്ടർമാർ ഗിറ്റാർ വായിപ്പിച്ചത്. തലച്ചോറിലെ പ്രശ്‌നമുള്ള ഞരമ്പുകൾ കരിയിച്ചുകളഞ്ഞ ചികിത്സക്കുശേഷം മൂന്നാം ദിവസം രോഗി ആശുപത്രി വിട്ടു.