പഴയങ്ങാടി- പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. പുതിയങ്ങാടി പുതിയവളപ്പിലെ കായിക്കാരന്‍ അയൂബിനെ (54) യാണ് പഴയങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.
മൊട്ടാമ്പ്രം സ്വദേശിയായ 12 കാരനെയാണ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പോക്‌സോ വകുപ്പനുസരിച്ചാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






