Sorry, you need to enable JavaScript to visit this website.

പാരിസ് പോലീസ് ആസ്ഥാനത്ത് കത്തിക്കുത്തില്‍ നാല് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു; അക്രമിയെ വെടിവച്ചു കൊന്നു

പാരിസ്- ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ നഗരഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പോലീസ് ആസ്ഥാനത്ത് കത്തിയുമായി എത്തിയ ജീവനക്കാരന്‍ നാലു പോലീസ് ഓഫീസര്‍മാരെ കുത്തി കൊന്നു. അക്രമിയെ പോലീസ്് വെടിവെച്ചു കൊലപ്പെടുത്തി. ടൂറിസ്റ്റുകള്‍ ഏറെ എത്തുന്ന സെന്‍ട്രല്‍ പാരിസില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉടന്‍ നിരവധി പോലീസുകാരും എമര്‍ജന്‍സി വാഹനങ്ങളും സംഭവസ്ഥലത്ത് ഇരച്ചെത്തി. സമീപത്തെ ചരിത്ര പ്രസിദ്ധമായ നോത്രദാം കത്തീഡ്രലിനടുത്തുള്ള ഒരു മെട്രോ സ്‌റ്റേഷന്‍ സുരക്ഷ കണക്കിലെടുത്ത് അടച്ചു. പോലീസ് ആസ്ഥാന മന്ദിരത്തിന്റെ വരാന്തയില്‍ വച്ചു തന്നെ അക്രമിയെ വെടിവച്ചു കൊലപ്പെടുത്തി. ഇയാള്‍ ഇവിടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നുവെന്നാണ് റിപോര്‍ട്ട്.

സംഭവം ഭീകരാക്രമണമല്ലെന്നാണ് പോലീസ് പറയുന്നത്. സഹപ്രവര്‍ത്തകരുമായി നിരന്തരം കലഹിച്ചിരുന്ന ജീവനക്കാരനാണ് അക്രമത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. ഓഫീസുള്ളവര്‍ക്കു നേരെ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. അക്രമത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്ന് വ്യക്തമായിട്ടില്ല. തുര്‍ക്കി സന്ദര്‍ശനത്തിനു പുറപ്പെടാനിരുന്ന ആഭ്യന്തര മന്ത്രി ക്രിസ്റ്റോഫ് കാസ്റ്റനര്‍ യാത്ര റദ്ദാക്കി സംഭവം സ്ഥലത്തെത്തി. 


 

Latest News