മക്കയിൽ വീണ്ടും മഴ

മക്ക- ഒരു ദിവസത്തെ ഇടവേളക്ക് ശേഷം മക്കയിൽ വീണ്ടും മഴ. ഇന്ന് വൈകിട്ട് തുടങ്ങിയ മഴ ഏതാനും മണിക്കൂറുകൾ നീണ്ടുനിന്നു. ഹറമിലും പരിസരത്തും മഴ കനത്തുപെയ്തു. പതിവുപോലെ ഇന്നും മഗ്‌രിബ് നമസ്‌കാരത്തിനുള്ള ബാങ്കും നമസ്‌കാരവുമെല്ലാം പത്തുമിനിറ്റുകൊണ്ട് അവസാനിപ്പിച്ചു. മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ ഉടനെ മഴ പെയ്തു. ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം.

 

Latest News