Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍  അതീവ ജാഗ്രത

ന്യൂദല്‍ഹി- പാക് ഭീകരര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ കയ്യില്‍ ശക്തിയേറിയ ആയുധങ്ങളാണ് ഉള്ളതെന്നാണ് ലഭിച്ച വിവരം.  ഇതേതുടര്‍ന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. 
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ഡല്‍ഹിയില്‍ നടത്തിയ തിരച്ചിലില്‍ സംശയാസ്പദമായി കണ്ട രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ 30 പ്രധാന നഗരങ്ങള്‍ക്കും വ്യോമസേനയ്ക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞങ്ങള്‍ ജാഗരൂകരാണെന്നും ഭീകരാക്രമണങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും സെന്‍ട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
വ്യോമത്താവളങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധിതകളാണ് ഭീകരര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അമൃത്സര്‍, പത്താന്‍ക്കോട്ട്, ശ്രീനഗര്‍, അവന്തിപൂര്‍ എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എട്ടിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്നത്. സൈന്യത്തിനെതിരെ ചാവേര്‍ ആക്രണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.


 

Latest News