നെക്‌സൺ ഇവിയിലൂടെ ടാറ്റ പേഴ്‌സണൽ ഇലക്ട്രിക് വാഹന വിപണിയിലേക്ക്

ന്യൂദൽഹി- ടാറ്റ നെക്‌സൺ ഇവിയിലൂടെ ടാറ്റാ മോട്ടോഴ്‌സ് പേഴ്‌സണൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിലേക്കും എത്തുന്നു. ഏറ്റവും മികച്ചതും പുതിയതുമായ സിപ്രോൺ സാങ്കേതികവിദ്യയിലാണ് നെക്‌സൺ ഇവി പ്രവർത്തിക്കുക. ടാറ്റായുടെ ഗവേഷണ വിഭാഗമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മലിനീകരണം ഉണ്ടാക്കാത്ത ഈ വാഹനം മികച്ച യാത്രാ അനുഭവം നൽകുമെന്ന് ടാറ്റായുടെ ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് ആന്റ് കോർപറേറ്റ് സ്ട്രാറ്റജി പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറയുന്നു. ഇലക്ട്രിക് കാറുകളുടെ നിലവാരം ഉയർത്തുന്ന വാഹനമായിരിക്കും തങ്ങളുടേതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

കാറിന്റെ വില 15 ലക്ഷത്തിനും 17 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നും നെക്‌സൺ ഇവിയിലൂടെ ഇന്ത്യയിലെ കാർ പ്രേമികൾക്ക് ഇലക്ട്രോണിക് വാഹനങ്ങൾ കൂടുതൽ പ്രാപ്യമാകും എന്നാണ് ടാറ്റയുടെ അവകാശം. അതിവേഗം ചാർജ്ജ് ചെയ്യാൻ കഴിയുന്ന ബാറ്ററിക്കും മോട്ടോറിനും എട്ട് വർഷത്തെ വാറന്റിയും കമ്പനി നൽകുന്നു. നെക്‌സൺ ഐസിഇ പ്ലാറ്റ്‌ഫോമിലാണ് ബാറ്ററി ഇലക്ട്രിക് എസ് യു വിയായ നെക്‌സൺ യുവി നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ചാർജ്ജിൽ 300 കിലോമീറ്റർ നെക്‌സൺ ഇവി ഓടും. എത്ര വേരിയന്റുകൾ ഉണ്ടാകും എന്ന വിവരം കമ്പനി പുറത്ത് വിട്ടിട്ടില്ല. അത് വാഹനം ലോഞ്ച് ചെയ്യുന്ന തിയതിയ്ക്ക് അടുപ്പിച്ച് പുറത്ത് വിടും എന്ന് കമ്പനി വെബ് സൈറ്റ് പറയുന്നു.

ഈ സാമ്പത്തിക വർഷം അവസാനപാദത്തിൽ എസ് യു വിയായ നെക്‌സൺ ഇവി വിപണിയിലെത്തും. വാഹനം വിപണിയിലെത്തും മുമ്പ് സെലിബ്രിറ്റി ദമ്പതികളായ മിലിന്ദ് സോമനും അങ്കിത കൺവാറും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നെക്‌സൺ ഇവി ഓടിച്ചശേഷം തങ്ങളുടെ അനുഭവങ്ങൾ കമ്പനിയുമായി പങ്കുവയ്ക്കും. ദി അൾട്ടിമേറ്റ് ഇലക്ട്രിക് െ്രെഡവ് എന്നാണ് ഈ പ്രചാരണത്തിന്റെ പേര്. ഇന്ത്യയിലെ ഏറ്റവും ദുർഘടമായ പ്രദേശങ്ങളിലൂടെയും ഉയർന്ന ഹിമാലയൻ മലനിരകളിലൂടേയും ഈ പ്രചാരണ വേളയിൽ ഇവർ വാഹനം ഓടിക്കും. ഏത് ദുഷ്‌കരമായ കാലാവസ്ഥയിലും പരിമിതമായ ചാർജിങ് സൗകര്യങ്ങളിലും ഈ വാഹനം വിജയകരമായി ഓടുമെന്ന് തെളിയിക്കുന്നതിനാണ് ഈ പ്രചാരണം നടത്തുന്നത്. വൈദ്യുതി വാഹനങ്ങൾ ഒറ്റ ചാർജ്ജിൽ എത്ര ദൂരം ഓടുമെന്ന ആശങ്ക, പ്രകടനം തുടങ്ങിയ ആശങ്കകൾ ദൂരീകരിക്കുകയാണ് ലക്ഷ്യം. അതിവേഗത്തിലും സാവധാനത്തിലും ചാർജ് ചെയ്യാവുന്ന ഓപ്ഷൻസ് വാഹനത്തിൽ ഉണ്ടാകും. കൂടാതെ ഏതൊരു 15 എ 220 വോൾട്ട് സോക്കറ്റിൽ നിന്നും വാഹനം ചാർജ്ജ് ചെയ്യാൻ കഴിയും.

തെരഞ്ഞെടുത്ത നഗരങ്ങളിലെ ഡീലേഴ്‌സിലൂടെയാകും ആദ്യം വാഹനം വിപണിയിലെത്തുക. വാഹനം ടെസ്റ്റ്് െ്രെഡവ് ചെയ്യുന്നതിനുള്ള അവസരം ലഭിക്കുന്നതിന് നെക്‌സൺ ഇവിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
 

Latest News