Sorry, you need to enable JavaScript to visit this website.

ന്യൂസിലാന്‍ഡ് പള്ളികളിലെ കൂട്ടക്കൊല; കോടതി മാറ്റാനുള്ള ശ്രമം പ്രതി ഉപേക്ഷിച്ചു

ബ്രെന്റണ്‍ ടാറന്റിനെ കഴിഞ്ഞ മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍.

വെല്ലിംഗ്ടണ്‍- ന്യൂസിലാന്‍ഡ് പള്ളികളില്‍ 51 മുസ്‌ലിംകളെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കൂട്ടക്കൊല നടന്ന നഗരത്തില്‍നിന്ന് മാറ്റണമെന്ന അപേക്ഷ പ്രതി പിന്‍വലിച്ചു.

പ്രതി ബ്രെന്റണ്‍ ടാറന്റ് നല്‍കിയ ഹരജിയില്‍ ക്രൈസ്റ്റ് ചര്‍ച്ച് ഹൈക്കോടതി വാദം കേട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ സമര്‍പ്പിച്ച അപേക്ഷ തുടരേണ്ടതില്ലെന്ന് പ്രതിഭാഗം തീരുമാനിച്ചതായി ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ വാദം കേള്‍ക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ അറിയിക്കുകയായിരുന്നു. പ്രതിഭാഗം തീരുമാനം മാറ്റിയതിന്റെ കാരണമൊന്നും അറിയിച്ചിട്ടില്ല.

51 കൊലപാതകം, 40 കൊലപാതക ശ്രമങ്ങള്‍, ഭീകരപ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ നേരിടന്ന 28 കാരനും ഓസ്ട്രേലിയന്‍ പൗരനുമായ ബ്രെന്റണ്‍ ഇനിയും കുറ്റം സമ്മതിച്ചിട്ടില്ല. താന്‍ നിരപരാധിയാണെന്നാണ് വാദം. വിചാരണ അടുത്ത വര്‍ഷം ജൂണ്‍ രണ്ടിന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ആരംഭിക്കും.

ആധുനിക ന്യൂസിലാന്‍ഡ് ചരിത്രത്തിലെ ഏറ്റവും കിരാതമായ  കൂട്ടക്കൊലയാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ മാര്‍ച്ച് 15-ന് നടന്നത്. രണ്ട് പള്ളികളില്‍ നടത്തിയ വെടിവെപ്പ് പ്രതി തത്സമയം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

ഓക്ക്‌ലാന്‍ഡിലെ അതീവ സുരക്ഷയുള്ള ജയിലില്‍നിന്ന് ഓഡിയോ-വിഷ്വല്‍ ലിങ്ക് വഴിയാണ് വ്യാഴാഴ്ച നടന്ന വിചാരണയില്‍ പ്രതി പങ്കെടുത്തത്.

 

 

 

Latest News