Sorry, you need to enable JavaScript to visit this website.

മോഡി 29ന് റിയാദിൽ; ഇന്ത്യന്‍ സമൂഹവുമായി സംവദിക്കും

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ്, സൗദി റോയൽ കോർട്ട് ഉപദേശകൻ റഫാത്ത് ബിൻ അബ്ദുല്ല അൽ സബ്ബാഗ് എന്നിവർ റിയാദിൽ.
  • അജിത് ഡോവൽ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി 

റിയാദ് - ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 29 ന് റിയാദിലെത്തും. സൗദിയിലെ ഉന്നത ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യൻ സമൂഹവുമായും ബിസിനസ് പ്രമുഖരുമായും സംവദിക്കും. ഉന്നതതല സംഘവും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. 


അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്നലെ റിയാദിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളും  അറാംകോ പ്ലാന്റ് ഡ്രോൺ ആക്രമണവും ഇരുവരും ചർച്ച ചെയ്തു.

കശ്മീരിലെ സ്ഥിതിഗതികളും ഇന്ത്യ നടത്തിയ ഇടപെടലുകളും കിരീടാവകാശിയെ ബോധ്യപ്പെടുത്തിയതായി അജിത് ഡോവൽ പിന്നീട് അറിയിച്ചു. കിരീടാവകാശിയും അജിത് ഡോവലും രണ്ടു മണിക്കൂറോളം ചർച്ച നടത്തിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യരക്ഷാ ചുമതലയുള്ള മന്ത്രി ഡോ.മുസാഇദ് ബിൻ അൽ ഐബാനുമായും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദും ചർച്ചയിൽ സംബന്ധിച്ചു.

 

 

Latest News