ന്യൂദല്‍ഹി- രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാാമത് രാഷ്ട്രപതി. ഈ മാസം 25 ന് അദ്ദേഹം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി 24 നാണ് അവസാനിക്കുന്നത്.
പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന വോട്ടെണ്ണലില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ അദ്ദേഹം 65.65 ശതമാനം വോട്ടു നേടി. പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിന് 34.35 ശതമാനം വോട്ടു ലഭിച്ചു. കോവിന്ദിന് 522 എം.പിമാരും മീരാ കുമാറിന് 225 എംപിമാരും വോട്ട് ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് കോവിന്ദിനു 3,69,576 വോട്ടുമൂല്യവും മീരാ കുമാറിന് 1,59,300 വോട്ടുമൂല്യവും ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി.
തികിച്ചും വൈകാരിക നിമിഷമാണിതെന്ന് ദല്‍ഹിയിലെ വസതിയില്‍ മാധ്യമങ്ങളെ കണ്ട രാംനാഥ് കോവിന്ദ് പറഞ്ഞു. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും മീരാ കുമാറിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന രാ നാഥ് കോവിന്ദിന് എല്ലാവിധ ആശംസകളും നേരുന്നതായും മീരാ കുമാര്‍ പറഞ്ഞു. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതി ഉറപ്പാക്കുന്നതിനുമുള്ള പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.






