മോഡലിംഗിന് ക്ഷണിച്ച്  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു 

തൃശൂര്‍-മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് 19കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി. സംഭവത്തില്‍ ഇടനിലക്കാരികളിലൊരാളായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് സിന്ധു(36)വിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 
മോഡലിംഗ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച് പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പലപ്രാവശ്യം ലൈംഗികമായി ചൂഷണം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സിന്ധു ഇടനിലക്കാരിയായി നിന്ന് പോട്ടയിലെ വാടകവീട്ടില്‍ എത്തിച്ച് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചതായാണ് പരാതി. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ സിന്ധു ഒളിവില്‍ പോയിരുന്നു. വീണ്ടും തിരികെ എത്തിയതറിഞ്ഞ് എത്തിയ അന്വേഷണസംഘം വീട് വളഞ്ഞ് സിന്ധുവിനെ പിടികൂടുകയായിരുന്നു. 
സമാനമായ പല കേസുകളിലും സിന്ധു പ്രതിയാണ്. പിടികൂടുന്ന സമയം ഇവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സിന്ധുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു. ഒന്നാം പ്രതി വാടാനപ്പിള്ളി ചിറയത്ത് ചന്ദ്രമോഹന്‍ (72), കൊടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലില്‍ അജില്‍ (27) അന്നമനട സ്വദേശികളായ ദമ്പതികള്‍ വാഴേലിപറമ്പില്‍ അനീഷ്‌കുമാര്‍, ഗീതു എന്നിവരെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. ഇനിയും നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറയുന്നു.

Latest News