Sorry, you need to enable JavaScript to visit this website.

കിരീടാവകാശിയുമായി അജിത് ഡോവൽ റിയാദിൽ കൂടിക്കാഴ്ച നടത്തി 

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, സൗദി റോയൽ കോർട്ട് ഉപദേശകൻ റഫാത്ത് ബിൻ അബ്ദുല്ല അൽ സബ്ബാഗ് എന്നിവർ റിയാദിൽ 

റിയാദ്- ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇന്ത്യ-സൗദി ഉഭയകക്ഷി ധാരണകളെക്കുറിച്ചും സഹകരണത്തെക്കുറിച്ചുമായിരുന്നു ചർച്ച. ഒക്‌ടോബർ ഒന്നിന് റിയാദിലെത്തിയ അജിത് ഡോവൽ നാളെ ദൽഹിയിലേക്ക് തിരിച്ചുപോകും. രാജ്യസുരക്ഷക്ക് പുറമെ സാമ്പത്തികവും സാംസ്‌കാരികവും വാണിജ്യപരവുമായ മേഖലകളിലുള്ള ഇന്ത്യ-സൗദി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യേക ചർച്ചകളിൽ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സഹമന്ത്രിയുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അലി അൽ അയ്ബാൻ, ജനറൽ ഇന്റലിജൻസ് ഡയരക്ടറേറ്റിലെ ഡയരക്ടർ ജനറൽ ഖാലിദ് ബിൻ അലി അൽ ഹുമൈദാൻ, ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, സൗദി റോയൽ കോർട്ട് ഉപദേശകൻ റഫാത്ത് ബിൻ അബ്ദുല്ല അൽ സബ്ബാഗ് എന്നിവരും പങ്കെടുത്തു. തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും പങ്കെടുക്കുന്ന വേദി റിയാദിൽ ഈ മാസാവസാനം സജ്ജമാകുന്നതിന്റെ മുന്നോടിയായിട്ടു കൂടിയായിരുന്നു ഈ ചർച്ചകൾ.   

Latest News