Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എവിടേയും ആര്‍എസ്എസിന്റെ വോട്ടു വേണ്ടെന്ന് കോടിയേരി

ന്യൂദല്‍ഹി- കോന്നി ഉള്‍പ്പെടെ കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരു മണ്ഡലത്തിലും എല്‍.ഡി.എഫിന് ആര്‍എസ്എസിന്റെ വോട്ടു വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുമായി ഒരു തരത്തിലുളള ബന്ധവും സ്ഥാപിക്കാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നിയില്‍ ശബരിമല കര്‍മ സമിതി വഴി യുഡിഎഫ് ബിജെപിയുമായി വോട്ടുകച്ചവടം നത്തുന്നതിന്റെ ജാള്യതയിലാണ് എല്‍എഡിഎഫിനെതിരെ അവര്‍ ആരോപണം ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വട്ടിയൂര്‍ കാവില്‍ എല്‍ഡിഎഫിനെ ബിജെപി സഹായിക്കുകയും പകരം കോന്നിയില്‍ എല്‍ഡിഎഫ് ബിജെപിയെ സഹയിക്കാനുമാണ് ധാരണയെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിരന്തരം ആര്‍എസ്എസിന്റെ അതേ നിലപാട് സ്വീകരിക്കുന്ന ശശി തരൂരിനെ പുറത്താക്കാന്‍ മുല്ലപ്പള്ളി തയാറാകാത്തത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
 

Latest News