Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫും ഇനി ഊതണം; ലഹരി പരിശോധന തുടങ്ങി

ന്യൂദല്‍ഹി- രാജ്യത്തെ 17 എയര്‍പോര്‍ട്ടുകളില്‍ ഇന്നു മുതല്‍ എല്ലാ ജോലിക്കാര്‍ക്കും ലഹരി പരിശോധന.

എയര്‍ട്രാഫിക് കണ്‍ട്രോളര്‍, എന്‍ജിനീയര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫ് തുടങ്ങിയവര്‍ക്കാണ് ഇന്ന് മുതല്‍ ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തുന്നത്. ഇതുവരെ പൈലറ്റുമാര്‍ക്കും വിമാന ജോലിക്കാര്‍ക്കും മാത്രമാണ് ഇത് നടത്തിയിരുന്നത്.

വിമനം സമചിത്തതയോടെ കൈകാര്യം ചെയ്യുമെന്ന് ഉറപ്പുവരുത്താനാണ് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പിക്കാനുള്ള പരിശോധന.

എയര്‍പോര്‍ട്ടിനകത്ത് വാഹനം ഓടിക്കുന്നവര്‍ക്ക് വരെ ഇനി ഈ പരിശോധന നടത്തും. എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, ഗോ എയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്തര തുടങ്ങിയ കമ്പനികള്‍ ഡി.ജി.സി.എയുടെ നിര്‍ദേശം നടപ്പാക്കിത്തുടങ്ങി. ഈ മാസം 30ന് എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും പരിശോധന വ്യാപിപ്പിക്കും.

 

Latest News