റിയാദ്- വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അന്തിമ രൂപമായി. ജനുവരി മുതല്‍ ഇത് നടപ്പാക്കും. ആഭ്യന്തര മന്ത്രാലയവും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയവും ചേര്‍ന്നാണ് വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയത്.
വ്യവസ്ഥകള്‍ പൂര്‍ണമായ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് ജനുവരി ഒന്നു മുതല്‍ അപേക്ഷ നല്‍കാം. നഗരസഭകള്‍ക്കും ബലദിയകള്‍ക്കുമാണ് അപേക്ഷ നല്‍കേണ്ടത്. ലൈസന്‍സിന് പ്രത്യേക ഫീസ് നല്‍കണം. തൊഴിലാളികളുടെ ജോലി സമയം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കണം, സ്ഥാപനങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് 24 മണിക്കൂര്‍ അനുമതി.
ഫാര്‍മസി, ഇസ്തിറാഹ, മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ പ്രത്യേക ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.