എട്ടു വയസ്സുകാരന്‍ പട്ടിണി കിടന്നു മരിച്ചു

ബര്‍വാനി- മധ്യപ്രദേശില്‍ എട്ട് വയസ്സുകാരന്‍ പട്ടിണി കിടന്നു മരിച്ചു. ഛര്‍ദിയും അതിസാരവും കാരണം കുടുംബത്തിലെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബന്ധുക്കള്‍ അറിയിച്ചു. ബര്‍വാനി ജില്ലയിലാണ് സംഭവം. പട്ടിണി മരണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അന്തിമ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങളായി ഒന്നും ഭക്ഷിച്ചിട്ടില്ലെന്ന് മരിച്ച രത്തന്‍ കുമാറിന്റെ ബന്ധുക്കള്‍ പറയുന്നു. ഏതാനും ഗ്രാമീണരാണ് സഹായിച്ചിരുന്നതെന്നും സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള അരി വാങ്ങാന്‍ ഇവരുടെ പക്കല്‍ റേഷന്‍ കാര്‍ഡില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദിവസക്കൂലിക്കാരായ ഇവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒന്നും കഴിച്ചിട്ടിലെന്നാണ് ഇവര്‍ പറഞ്ഞതെന്ന് ഡോക്ടര്‍ സുനില്‍ പട്ടേല്‍ പറഞ്ഞു.

 

Latest News